ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായി കാത്തിരിക്കുന്ന രാജ്യത്തിന് ആശ്വാസവാർത്തയുമായി ആരോഗ്യമന്ത്രാലയം.കോവിഡ് വാക്സിൻ ജനുവരിയിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞു . ജനങ്ങളുടെ സുരക്ഷയ്ക്കും വാക്‌സിന്റെ ഫലപ്രാപ്തിയ്ക്കുമാണ് ആദ്യ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : സാമ്പത്തിക നേട്ടത്തിന് അതിശക്തമായ മന്ത്രം
അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ വാക്സിനുകൾ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. വാക്‌സിന്റെ സുരക്ഷയിലും ഫലപ്രാപ്തിയിലും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. വളരെ ഗൗരവത്തോടെയാണ് വാക്‌സിൻ നിർമ്മാണ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നത്. തദ്ദേശീയമായി കൊറോണക്കെതിരെ വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഗവേഷകരും ആരോഗ്യ വിദഗ്ധരും. വരുന്ന ആറ്- ഏഴ് മാസങ്ങൾക്കുള്ളിൽ 30 കോടിയോളം ജനങ്ങൾക്ക് വാക്‌സിൻ നൽകാൻ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറു വാക്‌സിനുകളുടെ ക്ലിനിക്കൽ ട്രയലാണ് നിലവിൽ ഇന്ത്യയിൽ നടക്കുന്നത്. ഇതിൻ മൂന്ന് വാക്‌സിനുകൾ പ്രീ- ക്ലിനിക്കൽ സ്റ്റേജിലാണ്. ഭാരത് ബയോടെക്, ഫൈസർ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ വാക്‌സിനുകളാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാനായി വിദഗ്ധ സമിതിയ്ക്ക് അപേക്ഷ നൽകിയിരിക്കുന്നത്.
Post Your Comments