Latest NewsNewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെയുള്ള 100 മില്യൺ ഡോളറിന്റെ കേസ് തള്ളി യു.എസ് കോടതി

തുടര്‍ച്ചയായി രണ്ടു ഹിയറിങ്ങിനും ഹാജരാകാത്തതിനെ തുടര്‍ന്നാണു നടപടി

ഡൽഹി; 100 മില്യൺ ഡോളറിന്റെ കേസ് തള്ളി യു.എസ് കോടതി, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി ഫയല്‍ ചെയ്ത 100 മില്യന്‍ (10 കോടി) ഡോളറിന്റെ കേസ് തള്ളി യുഎസ് കോടതി.

എന്നാൽ ഹര്‍ജി നല്‍കിയ കശ്മീര്‍ ഖലിസ്ഥാന്‍ റഫറണ്ടം ഫ്രണ്ടും മറ്റു രണ്ടു കക്ഷികളും തുടര്‍ച്ചയായി രണ്ടു ഹിയറിങ്ങിനും ഹാജരാകാത്തതിനെ തുടര്‍ന്നാണു ടെക്സസിലെ സതേണ്‍ ഡിസ്ട്രിക്‌ട് കോടതി ജഡ്ജി ഫ്രാന്‍സസ് എച്ച്‌.സ്റ്റാസിയുടെ നടപടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ആയിരുന്നു ഹര്‍ജി നൽകപ്പെട്ടത്.

കൂടാതെ ടെക്സസിലെ ഹൂസ്റ്റണില്‍ മോദിയുടെ ‘ഹൗഡി മോദി’ പരിപാടി നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് 2019 സെപ്റ്റംബര്‍ 19നാണു ഹര്‍ജി ഫയല്‍ ചെയ്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പാര്‍ലമെന്റ് തീരുമാനം പിന്‍വലിക്കണമെന്നും നഷ്ടപരിഹാരമായി 100 മില്യന്‍ ഡോളര്‍ നല്‍കണം എന്നുമായിരുന്നു ആവശ്യം. മോദിയും ഷായും കൂടാതെ, ലഫ്. ജനറല്‍ കന്‍വാള്‍ ജീത്ത് സിങ് ധില്ലനെയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായ ധില്ലന്‍, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്റെ ഡെപ്യൂട്ടി ചീഫാണ്.

കശ്മീര്‍ ഖലിസ്ഥാന്‍ റഫറണ്ടം ഫ്രണ്ടിനെ കൂടാതെ ഹര്‍ജി നല്‍കിയ മറ്റു രണ്ടു കക്ഷികള്‍ ആരെന്നു വ്യക്തമല്ല. ‘ടിഎഫ്കെ’, ‘എസ്‌എംഎസ്’ എന്നീ ചുരുക്കപ്പേര് മാത്രമാണ് ഇവരെക്കുറിച്ചുള്ള സൂചനയെന്നു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button