കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്താലും സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് വ്യക്തമാക്കി ബിജെപി. ഇക്കാര്യത്തില്‍ മമത സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ വ്യക്തമാക്കി.
‘പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്താലും നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകും. സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്താല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു’. മാധ്യമങ്ങളോട് സംസാരിക്കവെ കൈലാഷ് വിജയ്‌വര്‍ഗീയ പറഞ്ഞു.
അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടുത്തിടെ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
എന്നാൽ ഇപ്പോൾ നിയമം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments