ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം ഉടൻ പിൻ വലിക്കണമെന്ന് മന്ത്രി എം എം മണി. ആയിരക്കണക്കിനു കർഷകർ ഡൽഹിയിലുണ്ടെന്നും അവർക്ക് പിന്തുണയുമായി കമ്മ്യൂണിസ്റ്റുകാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാടാച്ചിറയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിക്കാരെ കുത്തകകൾക്ക് അടിയറ വെക്കുന്ന, അവരുണ്ടാക്കുന്ന ഉത്പന്നങ്ങൾ കുത്തക മുതലാളിമാർക്ക് കൊള്ളയടിക്കാൻ അവസരം നല്‍കുന്നതാണ് പുതിയ നിയമങ്ങളെന്നും എംഎം മണി പറഞ്ഞു.
ഇവിടെ എൽ.ഡി.എഫ്. സർക്കാരിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ബോധപൂർവമായ ശ്രമവും നടക്കുന്നുണ്ട്.കോവിഡ് ലത്തുപോലും കേരള ജനതയെ പട്ടിണിക്കിടാത്ത സർക്കാരാണ് കേരളത്തിലേത്. ഇത്തരം കാര്യങ്ങളെ നിസ്സാരവത്‌കരിക്കാനാണ് ഇവിടെ ശ്രമിക്കുന്നതെന്നും മണി പറഞ്ഞു.
Post Your Comments