Latest NewsKerala

മുഖ്യമന്ത്രി വിളിക്കുന്ന എംപിമാരുടെ യോഗത്തില്‍ നമ്മുടെ പ്രധാനമന്ത്രി പങ്കെടുക്കുമോ? രാഹുല്‍ ഗാന്ധിയെ കളിയാക്കി എം. എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇത്തിരി ഉളുപ്പ് വേണ്ടേയെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയിട്ടും രാഹുല്‍ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള മന്ത്രി എം.എം മണിയുടെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു. ഇതോടെ പോസ്റ്റിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മുക്കി. പോസ്റ്റിനെതിരെ കമന്റുകളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണു പോസ്റ്റ് നീക്കം ചെയ്തത്. ‘മുഖ്യമന്ത്രി വിളിക്കുന്ന എംപിമാരുടെ യോഗത്തില്‍ നമ്മുടെ ‘പ്രധാനമന്ത്രി’ പങ്കെടുക്കുമോ?’ എന്നായിരുന്നു മണിയുടെ ഫേസ്ബുക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിട്ട് മിനിട്ടുകള്‍ക്കം തന്നെ അത് വൈറലാവുകയായിരുന്നു. പോസ്റ്റ് മുക്കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങി. അതോടെ സംഭവം വീണ്ടും വിവാദമാകുകയായിരുന്നു. തോറ്റ് തൊപ്പിയിട്ടിട്ടും രാഹുല്‍ ഗാന്ധിയെ കളിയാക്കാന്‍ നാണമില്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന ചോദ്യം. 20 സീറ്റില്‍ 19 സീറ്റിലും ദയനീയമായി പരാജയം ഏറ്റുവാങ്ങിയട്ടും അതിന്റെ യാതൊരു ഉളുപ്പുമില്ലാതെ രാഹുല്‍ ഗാന്ധിയെ ട്രോളാന്‍ മുന്നില്‍ നില്‍ക്കുന്ന മണിയാശാനോട് സഹതാപം മാത്രമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷപേരും പറയുന്ന കമന്റ്. ‘12000ല്‍ അധികംവോട്ട് ലീഡ് സ്വന്തം മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസിന് കൊടുത്തു. എന്നിട്ട് അതു നോക്കാന്‍ ഈ കിളവന് നേരം ഇല്ല അപ്പോഴും രാഹുലിനെ ചൊറിയാന്‍ ഇറങ്ങിയിരുക്കുവണ്. നാണം ഉണ്ടോ കിളവാ അടി മുതല്‍ മുടി വരെ വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയെ കളിയാക്കാന്‍. നിങ്ങള്‍ വര്‍ഷങ്ങള്‍ ഭരിച്ച ത്രിപുരയില്‍ കോണ്‍ഗ്രസ് നു 25 % വോട്ട് നിങ്ങള്‍ക്ക് 17 % ഉം. ബംഗാളില്‍ 22 % വോട്ട് ഒറ്റയടിക്ക് ബിജെപിക്ക് മറിച്ച് അവിടെ സീറോ ആയി കിളവാ നിങ്ങള്‍.. കേരളത്തില്‍ മൂഞ്ചികുത്തി മൂലക്ക് ആയി താന്‍ കണ്ണു തുറന്ന് അതു കാണു.. എന്നിട്ട് യെച്ചൂരിയെ കളിയാക്ക്, പിണറായിയെ കളിയാക്ക് ‘എന്നൊക്കെയാണ് പോസ്റ്റിന് വരുന്ന കമന്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button