സായുധ സേന പതാക ദിനത്തില്‍ പ്രധാനമന്ത്രി പങ്കു വച്ച ചിത്രത്തെ പരിഹസിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന് മറുപടിയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. സായുധ സേന പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസ്ത്രത്തില്‍ സായുധ സേനയുടെ പതാക ചേര്‍ത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്റു മുതല്‍ മന്മോഹന് സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കില്‍ ശശി തരൂര്‍ അത് പഠിക്കണമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ ശോഭാ സുരേന്ദ്രന് കുറിച്ചു. യു.എന്നിലായിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെ പറ്റി അദ്ദേഹത്തിന് ധാരണയില്ലാത്തതെന്നും അവര്‍ പരിഹസിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഗുരുജി ഗോള്‍വാള്‍ക്കറില്‍ കൈ പൊള്ളിയ ശേഷം ‘വിശ്വ പൗരന്’ ശശി തരൂരിന്റെ അടുത്ത പ്രശ്നമാണ് ഈ ചിത്രം. സായുധ സേന പതാക ദിനത്തില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ചിത്രം എന്തോ വലിയ പാതകമായിട്ടാണ് ശശി തരൂര്‍ വിലയിരുത്തുന്നത്. അങ്ങ് യു എന്നിലായിരുന്നത് കൊണ്ടാവും ഇവിടുത്തെ ചടങ്ങുകളെ പറ്റി വലിയ ധാരണയില്ലാത്തത്. സായുധ സേന പതാക ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസ്ത്രത്തില്‍ സായുധ സേനയുടെ പതാക ചേര്‍ത്ത് വയ്ക്കുന്ന ഒരു ചടങ്ങുണ്ടെന്നും നെഹ്റു മുതല്‍ മന്മോഹന് സിംഗ് വരെ അത് ചെയ്തിട്ടുണ്ടെന്നും അറിയാത്തതാണ് എങ്കില്‍ ശശി തരൂര്‍ അത് പഠിക്കണം. ഇല്ലെങ്കില്‍ ഇങ്ങനെ വീണ്ടും വീണ്ടും കൈ പൊള്ളേണ്ടി വരും. ജാഗ്രതെ!’
Post Your Comments