Latest NewsIndia

ശാഹീന്‍ബാഗ്​ ദാദിയെ കർഷക സമരത്തിൽ നിന്ന് പൊലീസ്​ കസ്​റ്റഡിയിലെടുത്തു

സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ബില്‍കീസ്​ ബാനു ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.

ന്യൂഡല്‍ഹി: കര്‍ഷക സമരം സന്ദര്‍ശിക്കാനെത്തിയ ശാഹീന്‍ ബാഗ്​ ദാദി എന്നറിയപ്പെടുന്ന ബില്‍കീസ്​ ബാനുവിനെ ഡല്‍ഹി പൊലീസ്​ കസ്​റ്റഡിയില്‍. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍ വെച്ചാണ്​ ദാദിയെ കസ്​റ്റഡിയിലെടുത്തത്​.

”ഞങ്ങള്‍ കര്‍ഷകരുടെ പെണ്‍മക്കളാണ്​. ഞങ്ങള്‍ ശബ്​ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം”- ദാദി നേരത്തേ പ്രതികരിച്ചിരുന്നു. സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ബില്‍കീസ്​ ബാനു ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.

അതേസമയം 20ഓളം പൊലീസുകാര്‍ ചേര്‍ന്നാണ് 82കാരിയായ​ ദാദിയെ തടഞ്ഞതെന്ന്​ ‘ദി വയര്‍’ റിപ്പോര്‍ട്ട്​ ചെയ്​തു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സിംഘുവില്‍ എത്തുമെന്ന് നേരത്തെ ബില്‍കിസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തി. ഉത്തര്‍പ്രദേശ്- ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂര്‍-ഗാസിയാബാദ് അതിര്‍ത്തിയിലാണ് ആസാദും സംഘവും എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button