തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് സംബന്ധിച്ച് ഉടലെടുത്ത വിവാദത്തില്‍ മൂന്നാം ദിവസവും ഇരുട്ടിൽ തന്നെ. വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ പാർട്ടിയിൽ വിശദീകരണം നൽകിയിട്ടില്ല. വിവാദത്തിൽ തീരുമാനമെടുക്കാതെ അവയലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റും തുടരുകയാണ്. അതിനിടെ, വിജിലൻസ് റെയ്ഡിൽ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രി കെ രാജുവും രംഗത്തെത്തി. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർക്കും വിധമുള്ള അന്വേഷണം സർക്കാർ ഏജൻസിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കെ രാജു അഭിപ്രായപ്പെട്ടു.
മുഖപത്രത്തിലൂടെ കെഎസ്എഫ്ഇ റെയ്‌ഡില്‍ കടുത്ത അതൃപ്തി സിപിഐ അറിയിച്ചിരുന്നു. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സിപിഐ മുഖപത്രം അഭിപ്രായപ്പെട്ടു.
Post Your Comments