തിരുവനന്തപുരം : കെ.എസ്.എഫ്.ഇ യില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് വന്‍ സമ്മര്‍ദ്ദം വന്നതായി വിജിലന്‍സ്. വിജിലന്‍സ് റിപ്പോര്‍ട്ട് കൂടിയാലോചനകള്‍ക്കുശേഷം മാത്രം മതിയെന്നു വിജിലന്‍സ്. സമ്മര്‍ദ്ദമേറിയതോടെയാണ് വിജിലന്‍സിന്റെ നിലപാടുമാറ്റം. ഉദ്യോഗസ്ഥ നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഗൂഢാലോചന നടന്നെന്ന ആരോപണവുമായി മുതിര്‍ന്ന സിപിഎം നേതാക്കളടക്കം രംഗത്തെത്തിയതോടെയാണ് വിജിലന്‍സ് പ്രതിരോധത്തിലായത്. രാഷ്ട്രീയ എതിരാളികള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള ആയുധം നല്‍കിയെന്നും ആരോപണം ഉയര്‍ത്തിയതോടെ തുടര്‍നടപടികള്‍ ഉടന്‍ വേണ്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല റെയ്ഡുവിവരങ്ങള്‍ പുറത്തുപറയുന്നതിനു വിജിലന്‍സ് കര്‍ശനവിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
ഇതോടെ റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങള്‍ ആവിയായി പോകാനാണ് സാധ്യത. അവധിയിലുള്ള ഡയറക്ടര്‍ സുദേഷ് കുമാര്‍ ഉടന്‍ തിരിച്ചെത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍ അവധിയില്‍ പോയപ്പോള്‍ ഐ.ജി എച്ച് .വെങ്കിടേഷിനായിരുന്നു ഡയറക്ടറുടെ ചുമതല. വിശദമായ കൂടിയാലോചനകള്‍ക്കുശേഷം മാത്രം തുടര്‍ നടപടികള്‍ മതിയെന്നും ഡയറക്ടര്‍ സുദേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്മര്‍ദം ഏറിയതോടെ റെയ്ഡില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരടക്കം അതൃപ്തരാണെന്നാണ് സൂചന.
Post Your Comments