വാഷിംഗ്‌ടണ്‍: മുംബയ് ഭീകരാക്രമണത്തിൽ ലഷ്കര്‍-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നല്‍കുന്നവര്‍ക്ക് അഞ്ച് ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അമേരിക്ക നിലപാട് അറിയിച്ചത്. യു.എസ് റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത് സംബന്ധിച്ച ഔദ്ധ്യോഗിക പ്രസ്‌താവന പുറത്തുവിട്ടത്.
Read Also: മതം പറഞ്ഞ് വോട്ടുചോദിച്ചു; മാപ്പുപറയിച്ച് നാട്ടുകാര്‍; വീഡിയോ
എന്നാൽ “പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ ഭീകര സംഘടനയായ ലഷ്കര്‍-ഇ ത്വയ്യിബലെ മുതിര്‍ന്ന അംഗം സാജിദ് മിറിന്റെ മുംബയ് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ആവശ്യമാണ്. ഇതില്‍ സാജിദ് മിറിന്റെ പങ്ക് തെളിയിക്കുന്നതും ഏതെങ്കിലും രാജ്യത്ത് ശിക്ഷയ്ക്ക് കാരണമാകുന്നതുമായ വിവരങ്ങള്‍കെെമാറുന്നവര്‍ക്ക് റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം അഞ്ച് മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു.” പ്രസ്‌താവനയില്‍ പറഞ്ഞു. 2008 നവംബര്‍ 26നാണ് കസബും 9 കൂട്ടാളികളുമടങ്ങുന്ന പാക്ക് ഭീകരസംഘം മുംബയെ ചോരക്കളമാക്കിയത്. മൂന്ന് ദിവസം നീണ്ട ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Post Your Comments