KeralaLatest NewsNews

കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കും; വിജയസാധ്യത ഉറപ്പിച്ച് ബിജെപി

തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലേക്കും എന്‍.ഡി.എ സ്ഥാനാര്‍ഥികളെ നിര്‍ത്താനായിരുന്നു ബി.ജെ.പി തീരുമാനം.

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉറപ്പിച്ച് ബിജെപി. കഴിഞ്ഞ തവണ മത്സരിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നുണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലേക്കും എന്‍.ഡി.എ സ്ഥാനാര്‍ഥികളെ നിര്‍ത്താനായിരുന്നു ബി.ജെ.പി തീരുമാനം. ഇതിന്‍റെ ഭാഗമായി വാര്‍ഡ് തലത്തില്‍ 17 അംഗ തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

Read Also: വോട്ടുവിഹിതം കുട്ടാനൊരുങ്ങി ബിജെപി; കണ്ണുംനട്ട് മുന്നണികൾ

എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ചതിലും ആയിരത്തോളം സീറ്റുകളില്‍ മത്സരരംഗത്തുണ്ടെന്നും വിജയസാധ്യതക്കാണ് മുന്‍ഗണന നല്‍കിയതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. കോതമംഗലം താലൂക്കിലെ എട്ട് പഞ്ചായത്തുകളിലാണ് എന്‍.ഡി.എ സഖ്യത്തിന് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിയാതെ പോയത്. സ്വന്തം സ്ഥാനാര്‍ഥികളില്ലാത്ത സ്ഥലങ്ങളില്‍ സ്വതന്ത്രര്‍ക്കും പിന്തുണ നല്‍കാനാണ് ബി.ജെ.പി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button