Latest NewsKeralaNews

വനിതാ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ അശ്ലീലപദങ്ങള്‍ ഉപയോഗിച്ച്‌ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തൽ; ഇനി കര്‍ശന നടപടി

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ച് നിര്‍ദേശം പൊലീസ് മേധാവികള്‍ക്കു നല്‍കി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് മാറുകയാണ് രാഷ്ട്രീയ കേരളം.സോഷ്യൽ മീഡിയയിൽ അടക്കം വോട്ടു ചോദിച്ചു സ്ഥാനാര്‍ഥികൾ സജീവമായിതുടങ്ങി. ഈ അവസരത്തിൽ സമൂഹമാധ്യമത്തില്‍ സ്ഥാനാർത്ഥികളെ അധിക്ഷേപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. വനിതാ സ്ഥാനാര്‍ഥികളുടെ അടക്കം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിക്കുന്നതും അശ്ലീലപദങ്ങള്‍ ഉപയോഗിച്ച്‌ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി,

‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ച് നിര്‍ദേശം പൊലീസ് മേധാവികള്‍ക്കു നല്‍കി. അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കാനാണ് നിര്‍ദേശം. കുറ്റക്കാര്‍ക്ക് എതിരെ സ്വീകരിക്കുന്ന നടപടി പൊലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണം. ഐടി ആക്ടിലെ 66, 66സി, 67, 67 എ പ്രകാരവും കെപി ആക്ടിലെ 120 ഒ പ്രകാരവും ഐപിസി 354 എ, 354 ഡി, 465, 469, 509 വകുപ്പുകള്‍ അനുസരിച്ചും കേസെടുക്കാനാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button