Latest NewsNewsIndia

രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

റായ്പൂര്‍: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തിസ്ഖഡിലെ റായ്പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹങ്ങള്‍ കണ്ടെത്തി.

കമലേഷ് സാഹു (35) അദ്ദേഹത്തിന്റെ അമ്മ ലളിത ബായ് (60), ഭാര്യ പ്രമീള (30) അവരുടെ രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്. പ്രഥമദൃഷ്ട്യാ, ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ലെന്നും അതേസമയം കമലേഷ് തൂങ്ങിമരിക്കുന്നതിനുമുമ്പ് മറ്റ് നാലുപേരെയും കൊന്നതായി സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അജയ് യാദവ് പറഞ്ഞു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘത്തെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി തമ്രദ്വാജ് സാഹു എസ്എന്‍പിയുമായി ഫോണില്‍ സംസാരിക്കുകയും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കുടുംബം എന്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയോ ആരോഗ്യ പ്രശ്നമോ നേരിടുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button