ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ ഗുരുതര സാഹചര്യമെന്ന് നിതി ആയോഗ് പറയുന്നു. കഴിഞ്ഞ ദിവസം 8500 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 51,000 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എന്നാൽ അതേസമയം, കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് പറഞ്ഞു.
ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് കരുതുന്നില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് ഫലപ്രദമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എന്‍എയോട് പറഞ്ഞു. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ദില്ലിയിലെ സാഹചര്യം ഗുരുതരമാണെന്ന് നിതി ആയോഗ് പറയുന്നത്. സാഹചര്യം ഇനിയും മോശമാകാന്‍ സാധ്യതയുണ്ടെന്നും നിതി ആയോഗ് വെളിപ്പെടുത്തുകയുണ്ടായി.
Post Your Comments