KeralaLatest NewsNews

‘സ്വർണ്ണക്കള്ളക്കടത്തിൽ കേന്ദ്രത്തിന് കത്തെഴുതിയ മുഖ്യമന്ത്രി കിഫ്ബി വിഷയത്തിൽ എന്തുകൊണ്ട് കേന്ദ്രത്തിന് കത്തയക്കുന്നില്ല’?;വിമർശനവുമായി വി മുരളീധരൻ

ന്യൂഡൽഹി : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. തോമസ് ഐസക്കിന് ബുദ്ധിഭ്രമമെന്ന് സംശയിക്കുന്നതായി വി മുരളീധരൻ പറഞ്ഞു. കള്ളപ്പണക്കാർക്കെതിരെ കേന്ദ്ര ഏജൻസികൾ നിങ്ങുന്നത് കേരള സർക്കാരിനേതിരെയുള്ള നീക്കമായി ചിത്രികരിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും മുരളീധരൻ വ്യക്തമാക്കി.

നിയമസഭാ സമിതിയേയും അദ്ദേഹം വിമർശിച്ചു. ലൈഫ്മിഷിന്റെ ഫയലുകൾ പരിശോധിച്ചതിൽ നിയമസഭാ സമിതി ആദ്യം നോട്ടീസ് നൽകേണ്ടത് വിജിലൻസിനാണ്. ഫയലുകൾ ആദ്യം പരിശോധിച്ചത് വിജിലൻസാണ്. എന്നാൽ നിയമസഭാ സമിതി വിജിലൻസിനെ എതിർക്കാതെ എൻഫോഴ്‌സ്‌മെന്റിനെ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഒരു മന്ത്രി നടത്തിയ നിയമസഭയുടെ അവകാശ ലംഘനം സ്പീക്കർക്ക് അവകാശ ലംഘനമായി തോന്നുന്നില്ല. ഇത്തരം വിഷയങ്ങളിൽ ധാരണയില്ലെങ്കിൽ സ്പീക്കർ രാജിവെച്ചു ഒഴിയണം. സ്വർണ്ണക്കള്ളക്കടത്തിൽ കേന്ദ്രത്തിന് കത്തെഴുതിയ മുഖ്യമന്ത്രി കിഫ്ബി വിഷയത്തിൽ എന്തുകൊണ്ട് കേന്ദ്രത്തിന് കത്തയക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾക്ക് പ്രയോജനമുള്ളത് ഒന്നും ഉണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button