തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഓര്‍മ്മക്കുറവുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറാകണമെന്ന് വി മുരളീധരന്‍ പറഞ്ഞു. ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കര്‍ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ വര്‍ഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു.
Read Also: തിളക്കമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍…
ഷംസീര്‍ സ്പീക്കറായിരിക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കെ സുരേന്ദ്രന്‍ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, മിത്ത് വിവാദത്തില്‍ സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments