KeralaLatest NewsNews

ബിവറേജസിൽ നിന്ന് മദ്യം മുങ്ങുന്നു…! കഴിഞ്ഞ വർഷം മുങ്ങിയത് 6 കോടിയുടെ മദ്യം

കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്ന് ജീവനക്കാർ അടിച്ചുമാറ്റിയതും സ്റ്റോക്കിൽ കാണാതായതും 33 കോടി രൂപയുടെ മദ്യമാണ്. മോഷണം പിടിക്കപ്പെട്ടാലാകട്ടെ ഇതിൽ കാര്യമായ നടപടികളുമില്ല. കേരളത്തിലെ ബിവറേജ്സ് ഔട്ട്ലറ്റുകളിൽ നടക്കുന്ന ക്രമക്കേടിന് വിവരാവകാശ രേഖകൾ തന്നെയാണ് തെളിവ് ഉള്ളത്.

സംസ്ഥാന ഖജനാവിലേക്ക് ഏറ്റവുമധികം നികുതി സംഭാവന ചെയ്യുന്ന ബിവറേജസ് കോർപറേഷനിൽ നിന്ന് മോഷണം പോകുന്ന മദ്യത്തിന്‍റെ കണക്ക് വർഷം തോറും ഉയർന്നുകൊണ്ടിരിക്കുകയാണ്. 2010 ൽ രണ്ട് കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലറ്റുകളിൽ നിന്ന് കാണാതായിരിക്കുന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഈ കണക്ക് ആറ് കോടിയായി ഉയർന്നിരിക്കുകയാണ്. എത്ര രൂപയുടെ മദ്യമാണോ നഷ്ടപ്പെട്ടത് അത് മാത്രം തിരിച്ചടച്ചാൽ മാത്രം ജീവനക്കാർക്ക് രക്ഷപ്പെടാമെന്നതാണ് ക്രമക്കേട് നടത്തുന്നവർ അവസരം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button