Latest NewsKeralaNews

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാര്‍: റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അടുത്തിടെ പുറത്തുവരുന്ന ആത്മഹത്യ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ വളരെ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരിലധികവും പുരുഷന്മാരാണെന്നതാണ് വാസ്തവം. സ്വയം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചവരില്‍ 56% പേരും 45 വയസ്സിനു മുകളിലുള്ളവണ്. അവരില്‍ 76.6% പേരും വിവാഹിതരായിരുന്നു. വിവാഹിതരായ പുരുഷന്‍മാര്‍ക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

Read Also: ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി: അരവിന്ദ് കെജ്രിവാളിന് പിന്‍ഗാമി അതിഷി

നാല്‍പത്തിയഞ്ച് പിന്നിട്ട പുരുഷന്‍മാര്‍ നേരിടുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകളുടെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബപ്രാരബ്ധങ്ങളും കുടുംബ പ്രശ്നങ്ങളും ഈ പ്രായത്തിനുള്ളില്‍ വരുന്നവരില്‍ ഏറെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സാമ്പത്തിക അസ്ഥിരതയാണ് പുരുഷന്മാരിലെ ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണം. ജീവനൊടുക്കിയവരില്‍ 37.2 ശതമാനം ദിവസവേതനക്കാരും 19.9 ശതമാനം തൊഴില്‍രഹിതരുമായിരുന്നു.

സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് രാജ്യത്തെ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നുനില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തിലെ കണക്കുകള്‍ പ്രകാരം 2022ല്‍ ലക്ഷത്തില്‍ 13 ആണ് ആത്മഹത്യാ നിരക്ക്. കേരളത്തില്‍ ഇത് 28.81 ആണെന്നത് സാഹചര്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആത്മഹത്യനിരക്കിലെ പുരുഷ-സ്ത്രീ അനുപാതം 80:20 എന്നനിലയിലാണ്. 2022 മുതല്‍ 2023 വരെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ 2023ലാണ്. 2022ല്‍ സംസ്ഥാനത്ത് 8,490 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത് എങ്കില്‍ 2023ല്‍ ഇത് 10972 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഈ കണക്കുകളില്‍ 8811 പേര്‍ പുരുഷന്‍മാരായിരുന്നു.

ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാള്‍ 2021ന് ശേഷം ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സ്ഥിരമായി രേഖപ്പെടുത്തിയിട്ടുള്ളത് തിരുവനന്തപുരത്താണ്. വയനാടും കാസര്‍ഗോഡുമാണ് ഏറ്റവും കുറവ് ആത്മഹത്യകള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ജനസംഖ്യ പ്രകാരം ഒരു ലക്ഷം പേരില്‍ എത്രയെന്ന നിലയില്‍ ആത്മഹത്യകളുടെ കണക്കെടുത്താല്‍ വയനാട് നാലാംസ്ഥാനത്തുണ്ട്. ഈ കണക്ക് പ്രകാരം മലപ്പുറമാണ് ഏറ്റവും പിന്നില്‍…

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button