വാഷിംഗ്ടണ്‍ ഡിസി :കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തിലേറെപ്പേര്‍ക്കാണ് ആഗോള തലത്തില്‍ വൈറസ് ബാധ ഉണ്ടായത്. 609,618 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
Read Also : തദ്ദേശ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ
ലോകത്ത് ഇതുവരെ 52,417,937പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പുതിയതായി 10,063 പേര്‍കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 1,288,778 ആയി ഉയര്‍ന്നു. 36,663,495 പേര് ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 14,465,664 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 94,739 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Post Your Comments