Latest NewsIndia

ആറുവയസുകാരിയായ നേപ്പാൾ ബാലികയെ പീഡിപ്പിച്ച പ്രതി രതീഷ് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍

ചോദ്യം ചെയ്യലിനിടെ പ്രതി പോലിസ് സ്റ്റേഷന്റെ മുകളില്‍ നിന്ന് എടുത്തുചാടുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.

ബാലുശ്ശേരി: ഉണ്ണികുളത്ത് നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചോദ്യം ചെയ്യലിനിടെ പ്രതി പോലിസ് സ്റ്റേഷന്റെ മുകളില്‍ നിന്ന് എടുത്തുചാടുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. സ്‌റ്റേഷന്റെ ഓപണ്‍ ടെറസില്‍ വച്ച്‌ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതി താഴേക്ക് ചാടിയത്.

പരിക്കുകളോടെ പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട് . രതീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. റൂറല്‍ എസ്പി, പി.എ ശ്രീനിവാസ് സ്റ്റേഷനില്‍ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം ബുധനാഴ്ച രാത്രിയോടെയായിരുന്നു ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളികളായ നേപ്പാളി കുടുംബത്തിലെ ആറു വയസ്സുകാരി പീഡനത്തിനിരയായത്.

read also: അരയില്‍ ബെല്‍റ്റ് രൂപത്തില്‍ സ്വര്‍ണം കടത്തി; മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം അടക്കം ഒമ്പത് കിലോ സ്വര്‍ണം പിടികൂടി; കരിപ്പൂരിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ 7 പേര്‍ കസ്റ്റഡിയില്‍

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച്‌ രാത്രി അച്ഛന്‍ വീട്ടില്‍നിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്.

ഈ സമയം രണ്ട്, നാല്, വയസ്സുള്ള സഹോദരന്മാരും ആറുവയസ്സുകാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button