തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി. ബിനീഷിന്റെ കുട്ടികളെ ഇഡി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിലാണ് നടപടി.
ഇതോടെ ഇഡിയും ബാലാവകാശ കമ്മീഷനും ഇടപെട്ടു. ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും അമ്മായിയേയും പുറത്തേക്ക് വന്ന് കമ്മീഷനെ കാണാന്‍ അനുവദിച്ചു.24 മണിക്കൂറായി ബിനീഷിന്റെ കുഞ്ഞ് വീട്ടുതടങ്കലില്‍ എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് എത്തിച്ചേര്‍ന്നിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും ഏത് ഏജന്‍സിയായാലും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ബാലാവകാശ കമ്മീഷന് പറഞ്ഞു.
ഗേറ്റിന്റെ പുറത്ത് നിന്ന് ബാലാവകാശ കമ്മീഷന് കുട്ടിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടോ, എന്തെങ്കിലും തരത്തിലുള്ള വൈദ്യസഹായം വേണ്ടതുണ്ടോ എന്നീ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കമ്മീഷനെ അകത്തേക്ക് കടത്തിവിടാന്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പുറത്ത് നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് ബിനീഷിന്റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയത്.
പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത്. ബിനിഷിന്റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കള്‍ ബിനീഷിന്റെ ഭാര്യക്കും കുട്ടികള്‍ക്കും ഭക്ഷണം കൊടുത്തു വിട്ടു. ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതിന് നിന്ന് തടഞ്ഞു.
പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
Post Your Comments