KeralaLatest NewsIndia

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രത്തിലെത്തിയ മോഷ്ടാക്കളെ തുരത്തി തെരുവ് നായ: നായ എത്തിയത് ഒന്നരയാള്‍ പൊക്കമുള്ള മതില്‍ കടന്ന്

ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് നാലംഗ സംഘം വലയിലായത്.

കേണിച്ചിറ: പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമം പുറംലോകത്തെ അറിയിച്ചത് ഒരു തെരുവ് നായ. നായയുടെ കുരകേട്ട് ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ഉണര്‍ന്നതോടെയാണ് ക്ഷേത്രത്തില്‍ മോഷ്ടാക്കളെ കണ്ടത്. ഉടന്‍ വിവരം സമീപവാസികളെ അറിയിക്കുകയായിരുന്നു. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് നാലംഗ സംഘം വലയിലായത്.

പരിസര നിരീക്ഷണത്തിനായി രണ്ട് ദിവസം മുമ്പ് സംഘം ഇവിടെ എത്തിയിരുന്നു. ക്ഷേത്രവും ചുറ്റുമതിലും നിരീക്ഷിക്കുകയും, ഒന്നരയാള്‍ പൊക്കത്തിലുള്ള ചുറ്റുമതില്‍ കടക്കുന്നതിന് വേണ്ടി സമീപത്ത് പെയിന്റടിക്കുന്നതിനായി വെച്ച പലകയുടെ തട്ട്‌പോലും കണ്ടുവെച്ചിരുന്നു. എന്നാൽ തെരുവില്‍ കിടക്കുന്ന നായ ക്ഷേത്ര മതിലിനോട് ചേര്‍ന്നാണ് കിടക്കുന്നതെന്നും ഇവന്‍ വില്ലനാകുമെന്നും മോഷ്ടാക്കള്‍ അറിഞ്ഞില്ല.

read also: ഇ​ഡി​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി ബി​നീ​ഷി​ന്‍റെ ബ​ന്ധു , ബിനീഷിന്‍റെ വീടിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

സാധാരണ ചുറ്റുമതിലിന്റെ പുറത്താണ് ഈ തെരുവ് നായയുടെ വാസം. എന്നാല്‍ മോഷ്ടാക്കള്‍ ക്ഷേത്രത്തിനകത്ത് കടന്നദിവസം എങ്ങിനെയോ നായ ചുറ്റുമതില്‍ കടന്ന് ചുറ്റമ്പലത്തിന് പുറത്ത് കയറി കൂടിയിരുന്നു. മോഷ്ടാവ് കത്തിയുമായി ശാന്തിക്കാരന് നേരെ തിരിഞ്ഞപ്പോഴും തെരുവ് നായ ഉച്ചത്തില്‍ കുരച്ച്‌ നാട്ടുകാരുടെടെ ശ്രദ്ധ അമ്പലത്തിനകത്തേക്ക് തിരിച്ചു നാട്ടുകാർ എത്തുകയായിരുന്നു.

അതേസമയം മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പറ്റ ചുഴലി മാമ്ബറ്റ പറമ്പില്‍ മുഹമ്മദ് ഷിനാസ് (20), കോഴിക്കോട് നല്ലളം മേക്കയില്‍ അക്ഷയ് (21), കുന്നമംഗലം കാവിലാം കരണത്തിങ്കല്‍ ശരത് (23), പൊഴുതന കാരാട്ട് ജംഷീര്‍ അലി (38) എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷിനാസ്, അക്ഷയ് എന്നിവരെ കേണിച്ചിറ പൊലീസും നാട്ടുകാരും ചേര്‍ന്നും കാറില്‍ രക്ഷപ്പെട്ട ശരത്, ജംഷീര്‍ എന്നിവരെ വൈത്തിരിയില്‍ വെച്ച്‌ വൈത്തിരി പൊലീസുമാണ് പിടികൂടിയത്.

മോഷ്​ടാക്കളായ രണ്ടുപേര്‍ ക്ഷേത്രത്തിനകത്തും രണ്ടുപേര്‍ പുറത്ത് അല്‍പം മാറി കാറിലുമായിരുന്നു.പൊലീസിനെ കണ്ടതും ക്ഷേത്രത്തിനകത്തായിരുന്ന അക്ഷയ് ചാടി ഓടി. ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന മുഹമ്മദ് ഷിനാസ് പൊലീസിന് നേരെ കത്തി വീശി. പൊലീസ് തോക്ക് ചൂണ്ടിയതിനെ തുടര്‍ന്ന് ഷിനാസ് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട അക്ഷയിനെ ചീങ്ങോടിന് സമീപത്തുനിന്നാണ് പിടികൂടിയത്.

കാറില്‍ രക്ഷപ്പെട്ട ഇവരുടെ സംഘത്തില്‍പ്പെട്ട ശരത്തിനെയും ജംഷീര്‍ അലിയെയും പിടികൂടുന്നതിനായി പൊലീസ് സ്​റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. തുടര്‍ന്ന് വൈത്തിരിയില്‍ എത്തിയ ഇരുവരെയും വൈത്തിരി പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് ഇവരെ കേണിച്ചിറ പൊലീസിന് കൈമാറി.

ജംഷീര്‍ അലി ഊട്ടി കോടനാട് എസ്​റ്റേറ്റിലെ ജയലളിതയുടെ സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ നിരവധി കഞ്ചാവ്, പോക്സോ കേസുകളിലും പ്രതിയാണ്. മറ്റു മുന്നുപേരും വിവിധ കേസുകളില്‍ പ്രതികളാണ്. സംഭവ സ്ഥലത്തുനിന്നും ചാക്കുകളിലാക്കിയ അഞ്ച് ഓടിന്റെ നിലവിളക്കുകളും പണവും പൊലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button