ബീജിംഗ് : ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി ചൈന അരുണാചല്‍ അതിര്‍ത്തിയില്‍ റെയില്‍പാത നിര്‍മിയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനയുടെ ഭാഗത്തു നിന്നും വീണ്ടും പ്രകോപനം ഉണ്ടായിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപത്തുകൂടി ചൈന റെയില്‍പാത നിര്‍മിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ സിഷ്വാന്‍ പ്രവിശ്യയിലെ യാആനേയും ടിബറ്റിലെ ലിന്‍സിയേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സിഷ്വന്‍ – ടിബറ്റ് റെയില്‍ പാതയാണിത്.
റെയില്‍വെയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാതയിലെ രണ്ട് തുരങ്കങ്ങളുടെയും പാലത്തിന്റെയും പവര്‍ സപ്ലേ പ്രോജക്ടിന്റെയും പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസം ചൈനീസ് റെയില്‍വേ അറിയിച്ചിരുന്നു. ക്വിന്‍ഖായ് – ടിബറ്റ് റെയില്‍ പാതയ്ക്ക് പിന്നാലെ ടിബറ്റില്‍ നിന്നുമുള്ള രണ്ടാമത്തെ ചൈനീസ് പാതയാണ് സിഷ്വന്‍ – ടിബറ്റ് റെയില്‍ പാത.
Post Your Comments