ന്യൂഡൽഹി : ജമ്മു കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ മോദി സർക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.കോൺഗ്രസ് ഇപ്പോൾ പാകിസ്ഥാന്റെ വക്താക്കളായി മാറിയിയെന്നായിരുന്നു ജെ.പി നദ്ദയുടെ ആരോപണം.
പുൽവാമ ഭീകരാക്രമണം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ രാജ്യം നേടിയ വിജയമാണെന്ന് പാക് ശാസ്ത്ര -സാങ്കേതിക മന്ത്രി ഫവാദ് ചൗധരി പറഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുൽവാമ ഭീകരക്രമണവുമായി ബന്ധപ്പെട്ട് നേരത്തേ രാഹുൽ ഗാന്ധി അടക്കം നടത്തിയ പ്രസ്താവനകളെ മുൻനിർത്തി കോൺഗ്രസ് നേതാക്കളെ ബി.ജെ.പി വിമർശിച്ചത്.
പുൽവാമ സംഭവത്തിൽ കേന്ദ്രമാണ് ഏറ്റവും വലിയ ഗുണഭോക്താക്കളന്നെ നിലയിൽ രാഹുൽഗാന്ധിയടക്കമുളള കോൺഗ്രസ് നേതാക്കൾ നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു. എന്നാൽ
ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ രാജ്യം നേടിയ വിജയമായിരുന്നു പുൽവാമ ആക്രമണം എന്ന് പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും പറഞ്ഞുകൊണ്ട് പാക് മന്ത്രി ഫവാദ് ചൗധരി പിന്നീട് രംഗത്തെത്തിയിരുന്നു. പാക് മന്ത്രിയുടെ കുറ്റസമ്മതം പുൽവാമയിലെ സൈനികരുടെ ജീവത്യാഗം ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞു
Post Your Comments