KeralaLatest NewsIndia

അമ്മ ജോലിക്കു പോവുമ്പോ‍ൾ ചേച്ചിമാരാണ് നോക്കിയത്, ഇപ്പോഴും ചേച്ചിമാരുടെ ഓർമയിൽ അവൻ രാത്രി ‍ഞെട്ടി ഉണരും : വാളയാറിലെ ബാക്കി പത്രങ്ങൾ

ഇപ്പോഴും ചേച്ചിമാരുടെ ഓർമയിൽ അവൻ രാത്രി ‍ഞെട്ടി ഉണരാറുണ്ടെന്ന് അമ്മ പറയുന്നു.

വാളയാർ ∙ മൂന്നു വർഷം പിന്നിട്ടിട്ടും കുഞ്ഞനിയന്റെ സംശയങ്ങൾ തീർന്നിട്ടില്ല, അവന്റെ ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. എന്തു സംഭവിച്ചതാണ് ചേച്ചിമാർക്ക്? പതിമൂന്നും ഒൻപതും വയസുള്ളപ്പോൾ മരിച്ച വാളയാറിലെ സഹോദരിമാരുടെ ഇളയ സഹോദരന് ഇന്നു 10 വയസുണ്ട്. ഇപ്പോഴും ചേച്ചിമാരുടെ ഓർമയിൽ അവൻ രാത്രി ‍ഞെട്ടി ഉണരാറുണ്ടെന്ന് അമ്മ പറയുന്നു. രണ്ട് അമ്മമാരെയാണ് അവനു നഷ്ടമായത്.

ചേച്ചിമാരുടെ ഓർമകൾ അവരുടെ വസ്ത്രങ്ങളും ചെരിപ്പും കൊലുസുമായി ഇന്നും അവനൊപ്പമുണ്ട്. വിളിച്ചുണർത്തുന്നതു മുതൽ രാത്രി ഉറക്കുന്നതു വരെയുള്ള കൂട്ട്. അവരുടെ കൈപിടിച്ചു മാത്രമേ അവൻ പുറത്തിറങ്ങിയിട്ടുള്ളൂ. അമ്മ ജോലിക്കു പോവുമ്പോ‍ൾ ചേച്ചിമാരാണ് നോക്കിയത്. ഇളയ പെൺകുട്ടിയും സഹോദരനും ഒരേ സ്കൂളിലാണ്.

read also: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ നൽകി അമേരിക്ക ഒപ്പംനില്‍ക്കും; ജനുവരി മുതല്‍ സംയുക്ത നീക്കം

ഇടവേളകളിൽ ക്ലാസ്സിൽ നിന്നിറങ്ങി അനുജനെ നോക്കാനെത്തും. ഇളയ സഹോദരിയാണു വീട്ടിലെത്തിയാൽ സഹോദരന്റെ ടീച്ചർ. അമ്മയ്ക്കൊപ്പം സമരപ്പന്തലിൽ ആ സഹോദരനുണ്ട്. രാഷ്ട്രീയമോ വിവാദമോ അവനറിയില്ല. എന്നാൽ നെഞ്ചിൽ ഒരു വിങ്ങലുണ്ട്, മൂന്നു വർഷത്തിനിപ്പുറവും അടങ്ങാത്ത വിങ്ങൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button