Latest NewsKeralaNews

വാളയാര്‍ കേസ്: പോക്‌സോ കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും വേണമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുള്ളത്. കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ വീഴ്ച്ച വരുത്തിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ലതാ ജയരാജനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ALSO READ: പ്രതികളുടെ രാഷ്ട്രീയ ബന്ധം മൂലം കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായി: ദേശീയ പട്ടിക ജാതി കമ്മിഷന്‍

പകരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ പി സുബ്രഹ്മണ്യത്തെ സര്‍ക്കാര്‍ നിയമിച്ചു. അമ്മ നല്‍കിയ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയാലുടന്‍ വാദം കേള്‍ക്കാന്‍ തുടങ്ങുമെന്ന് ഹൈക്കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button