Latest NewsNewsIndiaMobile PhoneTechnology

5ജി ലേലത്തില്‍ പങ്കെടുക്കില്ലെന്ന് എയർടെൽ

ഇന്ത്യയില്‍ പ്രമുഖ ടെലികോം കമ്പനികളിൽ  ഒന്നായ ഭാരതി എയര്‍ടെല്‍ 5ജി ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. 5ജിക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന വിലയും ആവശ്യമായ എക്കോ സിസ്റ്റത്തിന്റെ അഭാവവുമാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

Read Also : ഐപിഎൽ 2020 : ബംഗളൂരുവിനെതിരെ മുംബൈക്ക് അനായാസ ജയം 

5ജി സ്‌പെക്‌ട്രം ലേലത്തില്‍ അടുത്ത വര്‍ഷം പങ്കെടുക്കില്ലെന്ന് സിഇഒ ഗോപാല്‍ വിത്തലാണ് പറഞ്ഞത്. വില അധികമാണെന്ന് ഇദ്ദേഹം പറയുന്നു. കൂടാതെ 5ജിക്ക് വേണ്ട എക്കോ സിസ്റ്റം ഇന്ത്യയില്‍ ഇത് വരെ വികസിപ്പിച്ചിട്ടില്ലെന്നും ഗോപാല്‍ വിത്തല്‍.

ഇത്രയും വില കമ്ബനിക്ക് താങ്ങാന്‍ സാധിക്കില്ല. 8644 മെഗാ ഹെര്‍ട്‌സ് ഫ്രീക്വന്‍സിയില്‍ 5ജിക്ക് സേവനങ്ങള്‍ അടക്കം ലേലത്തിനായി ട്രായ് നിശ്ചയിച്ചിരിക്കുന്നത് 4.9 കോടി രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button