Latest NewsIndiaNewsInternational

ഇന്ത്യയില്ലാതെ എന്ത് ഉച്ചകോടി ; ആസിയാൻ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് വിയറ്റ്‌നാം

ന്യൂഡൽഹി : ആസിയാൻ ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് വിയറ്റ്‌നാം. ആഗോള വേദികളിൽ ഒഴിച്ചു കൂടാനാകാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു എന്നാണ് വിയറ്റാനാമിന്റെ ക്ഷണത്തിൽ നിന്നും വ്യക്തമാകുന്നത്.

Read Also : രണ്ടാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കീറിയെറിഞ്ഞു ഓട്ടോഡ്രൈവർ ; പിന്നീട് നടന്നതിങ്ങനെ

നവംബർ 13 മുതൽ 15 വരെയാണ് ആസിയാൻ ഉച്ചകോടി നടക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി നടക്കുക. സൗഹൃദ ചർച്ചകളിൽ പങ്കെടുക്കാൻ ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളെയാണ് ആസിയാന്റെ അദ്ധ്യക്ഷ സ്ഥാനത്തുള്ള വിയറ്റ്‌നാം ക്ഷണിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ, കാനഡ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, റഷ്യ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഇന്ത്യക്ക് പുറമേ സൗഹൃദ ചർച്ചകളിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ. കൊറോണയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഉച്ചകോടിയിൽ വൈറസ് വ്യാപനവും, ചൈനീസ് പ്രകോപനവുമായിരിക്കും മുഖ്യ ചർച്ചാ വിഷയം എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button