ന്യൂഡല്‍ഹി : ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ കാശ്മീരില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപംകൊണ്ടു. പരസ്പരം എതിര്‍ ചേരിയില്‍ നില്‍ക്കുന്ന ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തി നേതൃത്വം നല്‍കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
2019 ആഗസ്റ്റ് അഞ്ചിന് മുമ്ബുള്ള സ്ഥിതിയിലേക്ക് കാശ്മീരിനെ മടക്കിക്കൊണ്ടുവരുന്നതിനായാണ് പുതിയ സഖ്യപ്രഖ്യാപനമെന്ന് ഉമര്‍ അബ്ദുല്ല വ്യക്തമാക്കി. തങ്ങളുടെ ഭരണഘടനാപരമായ സമരമാണെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍ അബ്ദുല്ലയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യം സംബന്ധിച്ച് തീരുമാനമുണ്ടായത്.
read also: എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് മാത്രമല്ല രക്ഷാപ്രവർത്തനത്തിനും മുന്നിൽ സജ്ജനാർ
പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രം സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.
ഉമര്‍ അബ്ദുല്ലയേയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചുവെങ്കിലും ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മെഹബൂബ മുഫ്തി മോചിതയായത്.
Post Your Comments