മുടി വെട്ടുന്നതിനിടയില്‍ ആര്‍ത്ത് ചിരിക്കുന്ന കുരുന്ന്., സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്ന കുരുന്നാണിപ്പോള് ചര്‍ച്ചയാകുന്നത്. സാധാരണ മുടി വെട്ടുന്നത് കുട്ടികള്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. മുടി വെട്ടുന്ന കാര്യം പറയുമ്പോള്‍ പോലും കരയുന്നവരാണ് മിക്ക കുട്ടികളും. എന്നാല്‍ മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പിലിരിക്കുന്ന ഈ കുരുന്ന് കരയുന്നില്ലെന്നു മാത്രമല്ല, കുടുകുടെ ചിരിക്കുകയാണ്.
അമ്മയുടെ മടിയില്‍ ഇരുന്നുകൊണ്ട് മുടിവെട്ടാനുപയോഗിക്കുന്ന ഇലക്ട്രിക് റേസറിന്റെ വയര്‍ കൈയ്യില്‍പ്പിടിച്ച് പൊട്ടിച്ചിരിക്കുകയാണ് കുരുന്ന്. തലയിലേക്ക് റേസര്‍ കൊണ്ടു വരുമ്പോഴേയ്ക്കും ചിരി തുടങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു വീഡിയോയാണിത്.
‘ഹാപ്പി ഫ്രൈഡേ’യെന്ന അടിക്കുറിപ്പോടെ സിസിടിവി ഇഡിയറ്റ്സെന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് നാല് ലക്ഷത്തിലേറെപ്പേരാണ് വീഡിയോ കണ്ടത്.
https://twitter.com/i/status/1314455483575668738
Post Your Comments