COVID 19Latest NewsNewsIndia

നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചു; എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി

ന്യൂഡല്‍ഹി: എൻ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. എന്‍ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മാണം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ ഈ നടപടി. ലോകത്തിനു വേണ്ടിയാണ് ഇന്ത്യ ഉത്പാദനം നടത്തുന്നതെന്നും എന്‍ 95 മാസ്‌കുകളും പിപിഇ കിറ്റുകളും ഇനി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നും വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

Read also: കോവിഡിനെ ചെറുക്കാൻ ആയുർവേദവും യോഗയും; കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി

ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി എന്‍ 95 മാസ്‌കുകളുടെ കയറ്റുമതി നേരത്തെ കേന്ദ്രം പൂര്‍ണമായും തടഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു മാസം 50 ലക്ഷം യൂണിറ്റുകള്‍വരെ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് എൻ 95 മാസ്‌കുകളുടെയും പിപിഇ കിറ്റുകളുടെയും നിർമാണം രാജ്യത്ത് വൻതോതിൽ വർധിപ്പിച്ചു. ഇതോടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന് നിർമാകാക്കൾ കേന്ദ്ര സർക്കാരിനട് അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെയാണ് പുതിയ തൂരുമാനം.

shortlink

Post Your Comments


Back to top button