KeralaLatest NewsNewsIndia

“രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന ഐ ഫോൺ സമ്മാനിച്ചു; സ്വപ്ന ആവശ്യപ്പെട്ടത് അഞ്ചു മൊബൈലുകൾ” : വെളിപ്പെടുത്തലുമായി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലക്കെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ആരോപണമുന്നയിച്ചത് .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് ഐ ഫോൺ സമ്മാനിച്ചെന്ന് സന്തോഷ് ഈപ്പൻ പറഞ്ഞു . യുഎഇ കോൺസുലേറ്റ് ഉദ്യേഗസ്ഥർക്കെതിരെയും ആരോപണമുണ്ട്.

Read Also : ”ജീ​വ​ന്‍ ത​രാം മ​അ്​​ദ​നി​യെ ത​രൂ’ : മഅ്​ദനിയെ ര​ക്ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മ​ക​ള്‍ ഷെമീറ

ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയതായി സന്തോഷ്‌ ഈപ്പൻ ഹൈക്കോടതിയിൽ സമർപിച്ച ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിലാണ് ആരോപണം. സ്വപ്ന സുരേഷിന് 3.8 കോടി രൂപയും സന്ദീപ് നായർക്ക് 63 ലക്ഷവും നൽകിയിട്ടുണ്ട്. യുഎഇ കോൺസൽ ജനറൽ നിർദേശിച്ചത് അനുസരിച്ചാണ് പണം നൽകിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഉദ്യോഗസ്ഥനാണ് പണം കൈപ്പറ്റിയത്. സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെണ്ടറിൽ പങ്കെടുത്തതെന്നും സന്തോഷ് ഈപ്പൻ ഹർജിയിൽ പറയുന്നുണ്ട്.

രമേശ്‌ ചെന്നിത്തലക്ക് ഐ ഫോൺ സമ്മാനമായി  നൽകിയിട്ടുണ്ട്. പണത്തിനു പുറമെ അഞ്ചു മൊബൈൽ ഫോണുകൾ  സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകി. ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് സമ്മാനിച്ചു എന്നും സന്തോഷ്‌ ഈപ്പൻ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button