രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ ആഞ്ഞടിച്ച് ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. കൂട്ടമായി ബലാൽസംഗം ചെയ്യപ്പെടുക , നട്ടെല്ല് തകർക്കുക, നാവരിയുക ഉത്തർപ്രദേശിലെ നാല് സവർണ്ണ പുരുഷന്മാർ ഒരു ദലിത് പെൺകുട്ടിയോട് ചെയ്ത ക്രൂരതയാണ്…. തീർന്നില്ല പിടഞ്ഞു പിടഞ്ഞവൾ മരണത്തിന് കീഴടങ്ങി ഒടുവിൽ ആ മൃതശരീരം നരഭോജി ഭരണകൂടം തട്ടിയെടുത്തു കൊണ്ടുപോയി സംസ്കരിക്കുക കൂടെ ചെയ്തുവെന്നാണ് ശ്രീജ കുറിക്കുന്നത്.
കുറിപ്പ് വായിക്കാം….
കൂട്ടമായി ബലാൽസംഗം ചെയ്യപ്പെടുക , നട്ടെല്ല് തകർക്കുക, നാവരിയുക ഉത്തർപ്രദേശിലെ നാല് സവർണ്ണ പുരുഷന്മാർ ഒരു ദലിത് പെൺകുട്ടിയോട് ചെയ്ത ക്രൂരതയാണ്…. തീർന്നില്ല പിടഞ്ഞു പിടഞ്ഞവൾ മരണത്തിന് കീഴടങ്ങി ഒടുവിൽ ആ മൃതശരീരം നരഭോജി ഭരണകൂടം തട്ടിയെടുത്തു കൊണ്ടുപോയി സംസ്കരിക്കുക കൂടെ ചെയ്തു….
സവർണ്ണ സാംസ്കാരിക ദേശീയതയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് ദലിതർ പിടഞ്ഞു തീരുകയാണ്…. സവർണ്ണത വേട്ടയാടി കൊന്നു തള്ളുന്ന പെണ്ണുങ്ങളുടെ എണ്ണം ദിനേന എന്നവണ്ണം വർദ്ധിച്ചു വരുമ്പോൾ അംബേദ്കറുടെ ഇന്ത്യ മരിച്ചു കൊണ്ടേയിരിക്കുന്നു….
ഒരസ്വസ്ഥതയും തോന്നുന്നില്ലേ മനുഷ്യരേ നിങ്ങൾക്ക്…?
പ്രിയ പെൺകുട്ടീ കുതിരയെ പുല്ലു തീറ്റിക്കാൻ കൊണ്ടുപോയപ്പോഴാണ് എട്ടു വയസുകാരിയായ കത്വയിലെ പെൺകുട്ടിയെ സവർണ്ണ ആൺകൂട്ടം അഥവാ സംഘ് പരിവാരങ്ങൾ ക്രൂരമായ ബലാൽസംഗത്തിനിരയാക്കി ദിവസങ്ങൾ പട്ടിണിക്കിട്ട് കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചും കൊന്നുകളഞ്ഞത്…
ഇപ്പോഴിതാ കന്നുകാലികൾക്ക് തീറ്റ തേടി പോയ നീയും സമാന രീതിയിൽ ആക്രമിക്കപ്പെടുകയും നിന്റെ നാവ് മുറിക്കപ്പെടുകയും തുടർന്ന് നീ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു… പ്രിയപ്പെട്ട പെൺകുട്ടീ സവർണ്ണ ഭീകരതയ്ക്ക് ഇരയായ നിനക്ക് വേണ്ടി ഈ രാജ്യം തെരുവിലിറങ്ങില്ല നിനക്കായി ഈ രാജ്യം മെഴുകുതിരികൾ തെളിക്കില്ല… നിനക്കായാരും ദേശീയ പാതകൾ ഉപരോധിക്കില്ല കാരണം നീ ദലിത് പെൺകുട്ടിയാണ്….
സവർണ്ണ ഭീകരതയ്ക്ക് നിന്നെ വേട്ടയാടാനുള്ള അധികാരം നൽകുന്ന പ്രത്യയ ശാസ്ത്രമാണ് നിന്റെ സംസ്ഥാനവും നമ്മുടെ രാജ്യവും ഭരിച്ചു കൊണ്ടിരിക്കുന്നത്…
മോദിയും ഷായും യോഗിയും അടങ്ങുന്ന ഹിംസ്ര ജന്തുക്കൾ കയ്യിലേന്തിയിരിക്കുന്ന പ്രത്യയ ശാസ്ത്രത്തിന് അഥവാ ഹിന്ദുത്വയ്ക്ക് ഉന്മൂലനം സംഭവിച്ചാലല്ലാതെ ഈ രാജ്യം രക്ഷപ്പെടില്ല..
Post Your Comments