Latest NewsKeralaNews

ഭർത്താവുമായി കുടുംബപ്രശ്നങ്ങൾ ഉള്ളതായി അറിവില്ല, പുതിയ പങ്കാളിയെകുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് ശ്രീജയുടെ അച്ഛൻ

കണ്ണൂർ: കണ്ണൂർ ചെറുപുഴയില്‍ അ‍ഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണൻ. മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്ന് ശ്രീജയുടെ അച്ഛൻ പറയുന്നു. ശ്രീജയും ആദ്യ ഭർത്താവും തമ്മിൽ പിരിഞ്ഞ് ജീവിക്കുന്ന കാര്യവും പുതിയ പങ്കാളി ഷാജിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രണ്ടാഴ്‌ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരായതെന്നാണ് വിവരം. ഷാജിയ്ക്ക് ആദ്യ വിവാഹത്തിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാൾ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിൻ്റെ പേരിൽ ദിവസങ്ങളായി കുടുംബത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സുരേഷും ശ്രീജയും തമ്മിൽ നിയമപരമായി വിവാഹിതരായിരുന്നില്ല. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയെ ആയുള്ളൂ എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഇരുവരും തമ്മിൽ വഴക്കും ബഹളവും ഉണ്ടായതായി നാട്ടുകാർ പറയുന്നു.

രാവിലെ വീടിൻ്റെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാത്തതും സംശയം വർദ്ധിപ്പിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വാതിൽ തള്ളിത്തുറക്കുകയായിരുന്നു. വീടിനുള്ളിൽ കടന്നപ്പോഴാണ് മുറിയിൽ മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ വീട്ടിലെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം. അതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button