ദുബായ്: ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണിന്റെ ഭക്ഷണക്രമം തിരക്കി വ്യവസായിയും മഹീന്ദ്ര ഗൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിന് മറുപടി നൽകിയിരിക്കുന്നത് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ കെവിന് പീറ്റേഴ്സണ് ആണ്. ലോക്ക്ഡൗണ്‍ സമയത്ത് കഠിന പരിശീലനം നടത്തിയതാണ് സഞ്ജുവിന്റെ വിജയത്തിന് പിന്നിലെന്ന് പീറ്റേഴ്സണ് വ്യക്തമാക്കി.
Read also: വിജയ് പി നായരുടെ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു
കുറച്ചുമാസം പച്ചക്കറികള്‍ മാത്രമായിരുന്നു സഞ്ജു കഴിച്ചിരുന്നത്. പിന്നീട് ഇറച്ചിയും മുട്ടയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. പിന്നീട് ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത പരിശീലനം. സഞ്ജു മുഴുവനായി സമര്‍പ്പിക്കുകയായിരുന്നു. അതുതന്നെയാണ് അവന്റെ വിജയത്തിന് പിന്നിലെന്ന് പീറ്റേഴ്സ്ണ്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ സഞ്ജു സ്ഥിരത കാണിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തയ്യാറായി തന്നെയാണ് താരം ഇറങ്ങിയത്.
Can someone please share with me what exactly this gentleman Samson’s daily diet is..? https://t.co/0jLnFKfYtU
— anand mahindra (@anandmahindra) September 27, 2020
Post Your Comments