കോവിഡ് മഹാമാരി ലോകത്തെമ്പാടും വിദ്യാര്‍ത്ഥികളെ അവരുടെ വീട്ടുമുറികളിലേക്ക് ചുരുക്കി. ക്ലാസുകൾ എല്ലാം ഓൺലൈനായി മാറി. ക്ലാസ്സ് കട്ട് ചെയ്തിരുന്ന വിരുദന്മാർക്ക് പുത്തൻ തന്ത്രങ്ങൾ പയറ്റാൻ ഇത് അവസരവും നൽകി. ഓൺലൈൻ ക്ലാസ്സിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ തട്ടിക്കൊണ്ടുപോകല്‍ നാടകമിറക്കിയ വിദ്യാര്‍ത്ഥിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്.
Read also: എൻ.ഐ.എ. ശിവശങ്കറിൽ നിന്ന് വ്യക്തത തേടിയത് ഈ കാര്യങ്ങളിൽ
ഇക്വഡോറിൽ നിന്നുള്ള 23 സെക്കൻഡ് ദൈർഖ്യമുള്ള ക്ലിപ്പിൽ ഒരു പ്രൊഫസർ ക്ലാസ്സെടുക്കുന്നതും, അത് കേട്ടിരുന്ന ഒരു വിദ്യാര്‍ത്ഥിയെ മുഖംമൂടി ധരിച്ച രണ്ടുപേർ ചേർന്ന് വലിച്ചിഴച്ച മുറിയിൽ നിന്ന് കൊണ്ടുപോകുന്നതും കാണാം.
പ്രൊഫസർ ഒരു നിമിഷം ആശയക്കുഴപ്പത്തോടെ നോക്കുന്നതും, മറ്റൊരു വിദ്യാർത്ഥിയോട് “ടൈലറേ തട്ടിക്കൊണ്ടുപോകുന്നത് നിങ്ങൾ കണ്ടോ?” “പോലീസിനെ വിളിക്കേണ്ടതുണ്ടോ?” എന്നും ചോദിക്കുന്നു. ഇതിന് മറുപടിയായി വിദ്യാർത്ഥിനി ചിരിക്കുന്നതും വീഡിയോയിൽ കാണാം.
They staged a kidnapping to get him out of lectures. This is real friendship goals ??????? pic.twitter.com/zHrFtf7URS
— KB?? (@Blayofficial) September 21, 2020
ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വൈറലായി. ട്വിറ്ററിൽ മാത്രം 3.1 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്.
Post Your Comments