COVID 19KeralaLatest NewsNews

ഈ ഭരണത്തിൻകീഴിൽ ഒരു പെൺശരീരവും ആബുലൻസിനുള്ളിൽ പോലും സുരക്ഷിതമല്ലെന്ന പൊളിച്ചെഴുത്താണ് അവിടെ ആ രാത്രിയിൽ നടന്നത് : രാവെളുക്കുവോളം ചാരദക്കുട്ടി ഫാരതിക്കുട്ടിമാർ അടിമപ്പണിചെയ്താലും അതിനെ വെളുപ്പിച്ചെടുക്കാനാവില്ല – അഞ്ജു പാര്‍വതി പ്രഭീഷ്

റേസിങ്ങിലെന്നവണ്ണം സ്പീഡിൽ ഡ്രൈവ് ചെയ്യുന്നത് മാത്രമാണോ ആംബുലൻസ് ഡ്രൈവർമാർക്കുള്ള യോഗ്യത? വിദേശരാജ്യങ്ങളിലൊക്കെ ഫസ്റ്റ് എയിഡ് സ്കിൽ കൂടിയുള്ള പാരാമെഡിക്കൽ സപ്പോർട്ടിങ്ങ് സ്റ്റാഫ് കൂടിയാണ് ആബുലൻസ് ഡ്രൈവർമാർ. നമ്മുടെ നാട്ടിലെ ഗൈഡ്ലൈനിൽ പക്ഷേ അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ 108 ആംബുലൻസ് ഡ്രൈവർ ആകണമെങ്കിൽ PCC അഥവാ POLICE CLEARENCE CERTIFICATE നിർബന്ധമാണല്ലോ .മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഇയാളൊരു ക്രിമിനൽ കേസിലെ പ്രതിയാണ്. എന്നിട്ടും അയാൾക്ക് എങ്ങിനെ ഈ PCC കിട്ടി എന്നത് അന്വേഷിക്കണം. അതുപോലെ 2015 മുതല്ക്കേ അയാൾ 108 ആബുലൻസ് ഡ്രൈവറാണെങ്കിൽ അതിനുള്ള മറുപടി നല്കാൻ കോൺഗ്രസ്സും തയാറാകണം.

പിന്നെ ഈ വിഷയത്തിൽ ഇടതുസർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന ഒന്നാമത്തെ വിഷയം ഇവിടെ ഗുരുതര പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ട് എന്നതിലാണ്. യുവതിയെ വീട്ടിൽ നിന്നും രാത്രിയിൽ മാറ്റാൻ തീരുമാനമെടുത്ത സമയം മുതൽ പിഴവുണ്ടായത് എവിടൊക്കെയാണ് എന്ന് പരിശോധിച്ച് നടപടി യെടുക്കണം. ഈ സംഭവത്തിൽ പീഡനത്തിന് സാഹചര്യമുണ്ടാക്കിയ എല്ലാവരും കുറ്റവാളികളാണ്. നേരിട്ടല്ലാതെ ഈ കുറ്റകൃത്യത്തിൽ പങ്കാളിയായതാണ് ആരോഗ്യവകുപ്പ്. ആംബുലൻസിൽ കാലെടുത്തു വെച്ച നിമിഷം മുതൽ സർക്കാർ സംരക്ഷണത്തിലായിരുന്നു ആ യുവതി. അപ്പോൾ അതിനുള്ളിൽ വച്ചു നടന്ന സംഭവം സർക്കാർ സംവിധാനത്തിലെ പിഴവ് തന്നെയാണ്. നൗഫൽ എന്ന കുറ്റവാളിക്കുമേൽ പുരണ്ട അതേ പാപക്കറ തന്നെ ഈ വിഷയത്തിൽ ആരോഗ്യവകുപ്പിനു മേൽ തെറിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷയെന്ന സർക്കാരിന്റെ ഏറ്റവും വലിയ ഊതിവീർപ്പിച്ച ബലൂണിനാണ് കാറ്റു നഷ്ടപ്പെട്ടത്. ഈ ഭരണത്തിൻകീഴിൽ ഒരു പെൺശരീരവും ആബുലൻസിനുള്ളിൽ പോലും സുരക്ഷിതമല്ലെന്ന പൊളിച്ചെഴുത്താണ് അവിടെ ആ രാത്രിയിൽ നടന്നത്.

അതിനെ വെളുപ്പിക്കാൻ രാവെളുക്കുവോളം ചാരദക്കുട്ടി ഫാരതിക്കുട്ടിമാർ അടിമപ്പണിചെയ്താലും വെളുപ്പിച്ചെടുക്കാനാവില്ല. മാപ്പപേക്ഷയുടെ മാരകവേർഷനുകളുമായി സർക്കാർ രംഗത്തിറങ്ങിയിട്ടും കാര്യമില്ല. ആ മാപ്പപേക്ഷയിൽ കൂട്ടലും കിഴിക്കലുമായി പേരടിമാർ പോസ്റ്റിട്ടു അലക്കിയിട്ടും കാര്യമില്ല. ന്യായീകരണക്യാപ്മ്പ്യൂളുകൾ തൊണ്ട നനയാതെ വിഴുങ്ങിയിട്ടും കാര്യമില്ല. ഒരിക്കലും സംഭവിച്ചു കൂടാത്ത ഏറ്റവും നിന്ദ്യമായ കാര്യമാണ് ആ രാത്രിയിൽ ഗോഡ്സ് ഓൺ കൺട്രിയിൽ നടന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഗുരുതരമായ പിഴവാണ് ആ രാത്രിയിൽ No 1 ആരോഗ്യകേരളത്തിൽ നടന്നത്. ഇവിടെ സ്ത്രീസുരക്ഷയെന്ന ടാഗ്ലൈനു ഒരു നീർക്കുമിളയുടെ ആയുസ്സ് മാത്രമാണെന്ന വളരെ വലിയ തിരിച്ചറിവാണ് ആറൻമുള അടയാളപ്പെടുത്തുന്നത്.

saradakkutti

shortlink

Related Articles

Post Your Comments


Back to top button