Vijesh Vilakkupara
ന്യൂഡല്‍ഹി • തായ്‌വാനിലെ വ്യോമാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു ചൈനീസ് യുദ്ധവിമാനത്തെ തായ്‌വാൻ വെടിവെച്ചിട്ടുവെന്ന അവകാശവാദവുമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ദക്ഷിണ ചൈനാക്കടലിൽ യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ വാർത്ത. . ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനമാണ് തായ്വാന്‍ വെടിവെച്ചു വീഴ്ത്തിയതെന്നാണ് അവകാശവാദം. തായ്വാന്‍ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം വിയറ്റ്‌നാമിന്റെ അതിര്‍ത്തിയില്‍ തെക്കന്‍ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയില്‍ വിമാനം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ പരിക്കേറ്റ ചൈനീസ് പൈലറ്റിനെ തായ്‌വാൻ സൈന്യം പിടികൂടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനീസ് വിമാനം വെടിവച്ചതായി തായ്‌വാൻ അവകാശപ്പെട്ടിരുന്നില്ല. തായ്‌വാൻ ചൈനീസ് സു -35 യുദ്ധവിമാനം വെടിവേച്ചിട്ടെന്ന വൈറൽ അവകാശവാദം തെറ്റായ വിവരമാണെന്ന് തായ്‌വാനിലെ ദേശീയ പ്രതിരോധ മന്ത്രാലയം സെപ്റ്റംബര്‍ 4 ന് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
ചൈനീസ് സു -35 യുദ്ധവിമാനം തായ്‌വാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവേച്ചിട്ടെന്ന ഓൺലൈൻ അഭ്യൂഹങ്ങൾ വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നുവെന്ന് വ്യോമസേനയെ ഉദ്ധരിച്ച് ദേശീയ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത് പ്രചരിപ്പിക്കുക്കരുതെന്ന് ആവശ്യപ്പെട്ട മന്ത്രാലയം ഈ ക്ഷുദ്ര പ്രവർത്തിയെ ശക്തമായി അപലപിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കി.
Post Your Comments