ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് നല്‍കിയിട്ടുള്ള മൊഴിയിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. ബെംഗളൂരുവില്‍ ഹോട്ടല്‍ തുടങ്ങുന്നതിനായി പണം നല്കി സഹായിച്ചത് ബിനീഷ് കൊടിയേരി ആണെന്ന് അനൂപ് മുഹമ്മദ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് അനൂപിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയ്ക്ക മുമ്പാകെ നല്കിയ മൊഴി ബിനീഷ് കോടിയേരിയെ ശരിക്കും വെട്ടിലാക്കുന്നതാണ്. കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത സിനിമാ-സീരിയല്‍ നടി അനിഘയെ കുടുക്കിയതും അനൂപിന്റെ ഈ മൊഴികളാണ്. കണ്ണൂരുകാരനായ സുഹൃത്ത് ജിമ്രീന്‍ ആഷി വഴിയാണ് ലഹരിമരുന്നിനായി അനിഘയെ ബന്ധപ്പെട്ടത്.
തുടര്‍ന്ന് അനിഘയുമായി ഫോണിലൂടെ പരിചയപ്പെട്ടതെങ്കിലും ജിമ്രീന്‍ ആഷിയുടെ സുഹൃത്താണെന്ന് സ്വയം പരിചയപ്പെടുത്തി ടെലഗ്രാമിലൂടെ ഡീലുറപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 250 എം.ഡി.എം.എ ടാബ്ലെറ്റ് ഒന്നിന് 550 രൂപ നിരക്കില്‍ കച്ചവടം ഉറപ്പിക്കുകയും ചെയ്തു.ബെംഗളൂരുവിലെ റോയല്‍ സ്യൂട്ട്സ് അപാര്‍ട്മെന്റില്‍വെച്ച് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും മലയാള സിനിമാ പ്രവര്‍ത്തകരടക്കം ഇവരുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നവരുടെ വിശദമായ വിവരങ്ങള്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
സ്വാഭാവികം , ആരോപണം വ്യാജം’ വെഞ്ഞാറമൂട് കൊലപാതകത്തിലെ സാക്ഷിയെ കണ്ടെന്ന് സമ്മതിച്ച് റഹീം
റോയല്‍ സ്യൂട്ട്സിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബിനീഷ് കോടിയേരിയെന്ന പി.കെ ഫിറോസിന്റെ ആരോപണവും മുഹമ്മദ് അനൂപുമായുള്ള ഫോട്ടോ പുറത്ത് വന്നതും ബിനീഷ് കോടിയേരിക്ക് ശക്തമായ കുരുക്കുകയും ചെയ്തു.
Post Your Comments