KeralaLatest News

ഭർത്താവ് ഗൾഫിലായ യുവതിയെ ഭീഷണിപ്പെടുത്തി ഒരുവർഷമായി പീഡനം, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ് ഐക്കെതിരെ പരാതി

37 കാരിയായ യുവതി കൊച്ചി ഡി.സി.പി ജി പൂങ്കുഴലിക്ക് നല്‍കിയ പരാതിയിലാണ് നടപടി

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ പിഴയടക്കാനെത്തിയ യുവതിയെ സൗഹൃദത്തിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ എസ്‌ഐയ്ക്കെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബാബു മാത്യു(55)വിനെതിരെയാണ് മുളംതുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. 37 കാരിയായ യുവതി കൊച്ചി ഡി.സി.പി ജി പൂങ്കുഴലിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം യുവതി മൊഴിയും നല്‍കി.

എസ്‌ഐ ബാബു മാത്യുവി നെതിരെയാണ് പരാതി. 37 കാരിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി ഡിസിപി പൂങ്കുഴലിക്കാണ് യുവതി പരാതി നല്‍കിയത്.ബാബു മുളംതുരുത്തി സ്റ്റേഷനില്‍ അഡീഷണല്‍ എസ്‌ഐ ആയിരിക്കുമ്ബോള്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 37 കാരിയായ യുവതി നല്‍കിയിരിക്കുന്ന പരാതി. വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ പറഞ്ഞപ്പോള്‍ യുവതി സ്‌റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിച്ചു.

സ്‌റ്റേഷനിലെത്തിയ യുവതിയുമായി ബാബു സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് സൗഹൃദത്തിന്റെ പേരില്‍ ഇയാള്‍ യുവതിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായി. ഒരു ദിവസം യുവതി മുറിയില്‍ വസ്ത്രം മാറുമ്പോള്‍ അനുവാദമില്ലാതെ ബാബു മുറിയില്‍ കയറി സ്വകാര്യ ഭാഗത്ത് പിടിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു.

മ‌റ്റൊരു അറബ് രാജ്യം കൂടി മാസങ്ങള്‍ക്കകം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന സൂചന നൽകി അമേരിക്ക

ഉദയംപേരൂരില്‍ എസ്‌ഐ ആയിരിക്കെ വീര്യം കൂടിയ വൈന്‍ നിര്‍മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും നടപടി സ്വീകരിക്കാത്ത സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പടെ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്.സസ്‌പെന്‍ഷന്‍ കാലയളവില്‍ ഇദ്ദേഹം തുടര്‍ച്ചയായി യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി നാട്ടുകാരും പറയുന്നു.അതേസമയം പ്രതി എസ്‌ഐ ബാബു മാത്യു ഒളിവിലാണ്.

സംഭവം നാട്ടില്‍ അറിഞ്ഞതോടെ യുവതിയുടെ ഭര്‍ത്താവിന്റെ ചെവിയിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ടെയ്യലില്‍ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്ന് യുവതി പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നതും തുടര്‍ നടപടിയുണ്ടാകുന്നതും. കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നല്‍കിയതെങ്കിലും ഇന്നലെയാണ് വിവരം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button