ആരോഗ്യത്തിന് അത്യുത്തമമാണ് കറിവേപ്പില. ഭക്ഷണപദാര്‍ത്ഥങ്ങളിലെ വിഷാംശങ്ങളെ മാറ്റാന്‍ കറുവേപ്പിലയ്ക്ക് കഴിയുമെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല ഈ കുഞ്ഞന്‍ ഉത്തമം. നമ്മുടെ ചര്‍മ്മപ്രശ്നങ്ങള്‍ അകറ്റാനും അത്യുത്തമമാണ് കറിവേപ്പില.
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് പല അനാരോഗ്യകരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് മിക്കവരും എന്നാല്‍ യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലാതെ കറിവേപ്പിലക്ക് ഇത് ചെയ്യാനാകും. കറിവേപ്പില നാരങ്ങ നീരില്‍ ചേര്‍ത്ത് മിശ്രിതത്തിന് ശരീരത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എന്ന് മാത്രമല്ല ഇത് ചര്‍മ്മത്തിന് നിറവും പ്രദാനം ചെയ്യും. കറിവേപ്പില മഞ്ഞളും ചേര്‍ത്ത അരച്ച് മുഖത്ത് തേക്കുന്നത് മുഖക്കുരു മൂലമുണ്ടകുന്ന പാടുകള്‍ മാറുന്നതിന് ഉത്തമാണ്.
കാറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജ്ജികള്‍ക്ക് പരിഹാരമാണ്. പ്രാണികളുടേയും മറ്റും വിഷാശം
മുകത്തുനിന്നും ഇതിലൂടെ നീക്കം ചെയ്യാനാകും. ഇതിനെല്ലാം നമ്മള് വീട്ടില്‍ നട്ട് വളര്‍ത്തുന്ന കറിവേപ്പില ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments