
മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയ ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളാണ് പലരെയും അലട്ടുന്നത്. ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ചര്‍മ്മസംരക്ഷണത്തിനായി സമയം മാറ്റിവയ്ക്കണം.
ചില അടുക്കള ചേരുവകള്‍ ഉപയോഗിച്ച് മുഖത്തെ കറുത്ത പാടുകളെ നീക്കം ചെയ്യാനും മൃദുവായ ചര്‍മ്മം സ്വന്തമാക്കാനും സാധിക്കും. അത്തരത്തില്‍ മൂന്ന് കൂട്ടുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനുള്ള ഒരു വഴിയാണ് ഇവിടെ പറയുന്നത്.
ഇതിനായി ഒരു വാഴപ്പഴം ഉടച്ചത്, രണ്ട് ടീസ്പൂണ്‍ ഓട്‌സ്, ഒരു സ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. ആദ്യം ഒരു പാത്രത്തില്‍ ഓട്‌സ് എടുത്തിനുശേഷം തേനും ഉടച്ച പഴവും ചേര്‍ത്തു നന്നായി ഇളക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മൂന്ന് മിനിറ്റ് സ്‌ക്രബ് ചെയ്യുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
Post Your Comments