ഡല്‍ഹി: ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ നിന്നും ഇന്ത്യ പിന്മാറി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പങ്കെടുത്ത ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്. റഷ്യയില്‍ നടക്കുന്ന കാവ്കാസ്- 2020 സൈനികാഭ്യാസത്തില്‍ നിന്നാണ് ഇന്ത്യ പിന്മാറാന് തീരുമാനിച്ചിരിക്കുന്നത്.
ചൈനയും പാകിസ്താനുമായുള്ള അഭിപ്രായ വ്യത്യാസവും കൂടാതെ ആഗോള തലത്തില്‍ കൊവിഡ് ബാധ വ്യാപകമാകുന്നതും ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണമാകുകയാണ്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപമുള്ള 4000 കിലോമീറ്റര്‍ പ്രദേശത്ത് ഇന്ത്യ ഇപ്പോഴും കനത്ത കാവല്‍ തുടരുകയാണ്.
കോൺഗ്രസിൽ മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം ‘കെ.സി വേണുഗോപാല്‍’
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ ശക്തമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.സെപ്റ്റംബര്‍ 4 മുതല്‍ 6വരെ റഷ്യയില്‍ നടക്കുന്ന ഷാംഗ്ഹായ് കോര്പ്പറേഷന് പ്രതിരോധ മന്ത്രിതല ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നുണ്ട്. അവിടെ വെച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. ഉച്ചകോടിയില്‍ ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യ കനത്ത നിലപാട് പ്രഖ്യാപിച്ചേക്കും.
Post Your Comments