ഗുവാഹത്തി: സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ബിജെപിയിലേയ്ക്കെന്ന് സൂചന. ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ആയിരിക്കും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആസാം മുഖ്യമന്ത്രിയുമായ തരുണ്‍ ഗോഗോയ്യാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ രഞ്ജന്‍ ഗോഗോയ് ഉണ്ടെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തന്നെയാണ് താനും കരുതുന്നതെന്നും തരുണ്‍ ഗോഗോയ് പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റീസിന് രാജ്യസഭയിലേക്ക് പോകാന്‍ കഴിയുമെങ്കില്‍ അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ അദ്ദേഹം സമ്മതിച്ചേക്കാം. എല്ലാം രാഷ്ട്രീയമാണ്. അയോധ്യ കേസില്‍ രഞ്ജന്‍ ഗോഗോയ് പ്രഖ്യാപിച്ച വിധിയില്‍ ബിജെപി സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments