കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് അജ്ഞാതസംഘം എത്തിയതായി സൂചന. ഈ സംഘം കഴിഞ്ഞമാസം അവസാനംവരെ വൈദ്യര്‍മലയില്‍ തങ്ങിയതായാണ് അറിയുന്നത്. ആഗസ്റ്റിലും ഇവര്‍ വൈദ്യര്‍മലയില്‍ തങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുളളവരാണോ എത്തിയതെന്ന് സംശയമുണ്ട്. രസഹ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് ഉള്‍പ്പടെയുളളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണറിയുന്നത്.
read also : അന്താരാഷ്ട്ര യാത്രകള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ
വാഗമണില്‍ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ നിരോധിത സംഘടനയായ സിമി ക്യാമ്പ് നടത്തിയിരുന്നു. രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നുളള സിമി പ്രവര്‍ത്തകരാണ് ഇതില്‍ പങ്കെടുത്തിരുന്നത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ യന്ത്രത്തോക്കുകളുടെ ഉപയോഗം, മലകയറ്റം, ബോംബ് നിര്‍മാണം, റേസിംഗ് എന്നിവയില്‍ പരിശീലനം നടത്തിയിരുന്നതായും രാജ്യത്തെ വിവിധഭാഗങ്ങളില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു.
Post Your Comments