ഗാസ സിറ്റി; ഒരിടവേളയ്ക്ക് ശേഷം പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം , പലസ്തീന്‍ പോരാട്ട സംഘടനയായ ഹമാസ് ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം നടത്തി. ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നതിനിടെയാണ് പാലസ്തീന്‍ നടപടി. 12 റോക്കറ്റുകളാണ് ഹമാസ് തൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 9 എണ്ണത്തേയും തടുത്തതായും ഹമാസിനെതിരെ തിരിച്ചടിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി ഹമാസിന് കീഴിലുള്ള ഗാസയിലെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി വരുന്നുണ്ട്. ഗസ്സയി ല്‍നിന്ന് സ്ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ ഇസ്രായേലിലേക്ക് പറത്തിവിടുന്നതിനുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. ഗസയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടന്നതായും ഇസ്രായേല്‍ ആരോപിച്ചിരുന്നു.
Post Your Comments