KeralaLatest NewsNews

സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം

 

തിരുവനന്തപുരം: സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം. സംസ്ഥാനത്തെ സ്‌കൂളുകിലെ സിലബസ് വെട്ടിക്കുറയ്‌ക്കേണ്ടന്ന് കരിക്കുലം കമ്മിറ്റി ശിപാര്‍ശ. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ സിലബസ് വെട്ടിക്കുറച്ചേക്കുമെന്നു ചില ഇടങ്ങളില്‍ പ്രചാരണം നടന്നിരുന്നു.

എന്നാല്‍ അത്തരത്തിലൊരു തീരുമാനവും വേണ്ടെന്നാണ് ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്‌നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റിയുടെ വീഡിയോ കോണ്‍ഫറന്‍സിലെ തീരുമാനം. ഓണ്‍ലൈന്‍ പാഠ്യക്രമത്തിലെ ഏകോപനപ്രവര്‍ത്തനങ്ങള്‍ക്കായി എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് ചെയര്‍മാനായ സമിതിയെ ചുമതലപ്പെടുത്തി.

നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ എന്നു തുറക്കുമെന്നു പറയാന്‍ കഴിയില്ല. ഇക്കുറി വാര്‍ഷിക പരീക്ഷമാത്രമായിരിക്കും ഉണ്ടാകാന്‍ സാധ്യത.

വ്യാഴാഴ്ച മുതല്‍ യോഗാ, ഡ്രില്‍ എന്നിവയും ഓണ്‍ലൈനായി നടത്തും. ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ അവസരം ലഭിക്കാത്ത കുട്ടികള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ അടിയന്തരമായി ഉണ്ടാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി യോഗത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button