
തിരുവനന്തപുരം; ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് പെതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.. ഡിസംബര്‍ 30 നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുക. സ്‌കൂളുകളില്‍ പ്രത്യേക ചോദ്യ പേപ്പര്‍ തയാറാക്കിയായിരിക്കും പരീക്ഷ. നിര്‍ദേശം ഉടന്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമിതി ഹര്‍ത്താല്‍ നടത്തിയത്. എന്നാല്‍ ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്ന് പൊലീസ് അറിയിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവെച്ചിരുന്നില്ല. എന്നാല്‍ ബസുകളും മറ്റും സര്‍വീസ് നടത്താതിരുന്നതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നഷ്ടമായിരുന്നു.
Post Your Comments