ന്യൂ ഡൽഹി : 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ കടന്നുകയറ്റത്തിൽ ചൈനയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും, ലഡാക്കിലെ ഇന്ത്യൻ ശക്തി ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദവും വെട്ടിപ്പിടിക്കൽ നയവും ഒരേ പോലെ നേരിടും. അതിര്‍ത്തിയിലെ പ്രകോപനത്തിന് അതേ നാണയത്തില്‍ രാജ്യം മറുപടി നൽകി. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരം അർപ്പിക്കുന്നതായും അറിയിച്ചു. ജമ്മു കാഷ്മീരിൽ മണ്ഡല പുനർനിർണയത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Today neighbour is not just the one with whom we share border but also those with whom our heart stays connected, where there is harmony in relations. I'm happy that in past some time India has further strengthened its relations with all countries in 'extended neighbourhood': PM pic.twitter.com/72mBVnGP2M
— ANI (@ANI) August 15, 2020
സ്വയംപര്യാപ്തത ഇന്ത്യക്കു മുന്നിലുള്ള വെല്ലിവിളികൾ മറികടക്കും, ആ സ്വപ്നം രാജ്യം സാക്ഷാത്കരിക്കും. ആത്മനിർഭർ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണ്. തദ്ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ഇന്ത്യ എല്ലാ റെക്കോർഡുകളും മറികടന്നു. സാന്പത്തിക വളർച്ചയ്ക്കും വികസനത്തിനുമാണ് സർക്കാർ ഊന്നൽ നൽകുന്നത്. ലോകമാകെ ഒരു കുടുംബമാണെന്നാണ് ഇന്ത്യ എന്നും വിശ്വാസിച്ചിട്ടുള്ളത്. മാനുഷിക മൂല്യങ്ങൾക്കും അതിൽ നിർണായക സ്ഥാനമുണ്ട്. ഒരു കാലത്ത് ഭക്ഷ്യസുരക്ഷ നമുക്ക് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ മറ്റു രാജ്യങ്ങളിലേക്കും ഭക്ഷണം കയറ്റുമതി ചെയ്യുന്നു. മെയ്ക്ക് ഇൻ ഇന്ത്യയോടൊപ്പം മെയ്ക്ക് ഫോർ വേൾഡും വേണം.
In the next 1000 days, Lakshadweep will also be connected to submarine optical fiber cable: PM Modi https://t.co/mFzFYeKNGv
— ANI (@ANI) August 15, 2020
രാജ്യത്ത് സൈബർ സുരക്ഷാ നയം ഉടൻ നടപ്പാക്കും. ആറു ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. ആയിരം ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുവാൻ പുതിയ പദ്ധതി തയാറാക്കും. 110 കോടി ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കുവാൻ ലക്ഷ്യമിടുന്നത്. 7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തി. രണ്ടു കോടി വീടുകളിൽ ഒരു വർഷത്തിനുള്ളിൽ കുടിവെള്ളം എത്തിച്ചു. ആത്മനിർഭറിന് നിരവധി വെല്ലുവിളികൾ ഉണ്ടാകും. ആഗോള കിടമത്സരത്തിൽ ഈ വെല്ലുവിളികളെ അംഗീകരിക്കുന്നുവെന്നും. എന്നാൽ ലക്ഷം വെല്ലുവിളികൾക്ക് കോടി പരിഹാരങ്ങൾ നൽകാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ 7.30നു തന്നെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്രധാനമന്ത്രി രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. ശേഷം സൈന്യം നൽകിയ ദേശീയ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു. മേജർ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നൽകിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.
ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറട് അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. . നൂറിൽ താഴെ പേർക്കുള്ള കസേര മാത്രമേ പ്രധാന വേദിയിൽ ഉണ്ടാകു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തിയത്
Post Your Comments