തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് അതിവ്യാപനം . ജയിലിലെ തടവുകാര്‍ക്കിടയില്‍ കോവിഡിന്റെ അതിവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് 63 തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ, ജയിലില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. ഇന്ന് 163 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
read also : മലപ്പുറം കളക്ടറുമായി സമ്പർക്കം; ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 101 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇനിയും 850-ല്‍ അധികം പേര്‍ക്ക് കോവിഡ് പരിശോധന നടത്താനുണ്ട്.അതിനു ശേഷം, മാത്രമേ രോഗബാധിതരുടെ കൃത്യമായ എണ്ണം വ്യക്തമാകൂ.
Post Your Comments